ശബരിമലയില്‍ ഇനി സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭ ര ണ ഘ ട നാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ റോഹിന്‍റണ്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി. വൈ. ചന്ദ്രചൂഢ് എന്നിവര്‍ വിഷയത്തില്‍ ഒരേ നി ല പാ ട് സ്വീകരിച്ചു. ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര വിഭിന്നമായ വിധിയാണ് പുറപ്പെടുവിച്ചത്.
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് പ്രായഭേദമില്ല. ശാ രി രി ക അവസ്ഥയുടെ പേരില്‍ വി വേ ച നം പാടില്ല. വിശ്വാസത്തിന്‍റെ പേരില്‍ ഭരണഘടനാ അവകാശം നിഷേധിക്കാനാകില്ലെന്നും സുപ്രീം കോടതി ഉ ത്ത ര വി ട്ടു. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്‍റെ പേരില്‍ അടിച്ചേല്‍പ്പിക്കാനാകില്ല.
സ്ത്രീകളോടുള്ള ഇര ട്ടത്താപ്പ് തരം താഴ്ത്തുന്നതിന് തുല്യമാണ്. വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടത്. സ്ത്രീകള്‍ ക്കെതിരേയുള്ള വിവേചനത്തെ ഭരണഘടന അം ഗീ ക രി ക്കി ല്ലെ ന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അ നു വ ദി ക്ക ണ മെ ന്നാ വ ശ്യ പ്പെ ട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്ര വിധിയുണ്ടായിരിക്കുന്നത്.

No comments