Breaking News

ലെറ്റ്സ് ഫുട്ബോള്‍... കപ്പടിക്കാൻ മഞ്ഞപ്പട ആദ്യ അങ്കത്തിന്, എതിരാളി കോപ്പലാശാന്റെ എടിക്കെ

 
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ് ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് എതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ബൂട്ടണിയും. ഇ ത്ത വ ണ സ്റ്റീവ് കോപ്പലാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ കോച്ച്‌. ഡേവിഡ് ജെയിംസ് പരിശീലിപ്പിച്ചെടുത്ത ബ്ലാസ്റ്റേഴ്‌സിന്റെ യുവനിര കൊല്‍ക്കത്തയുടെ വീറിനെ മ റി ക ട ക്കു മോ യെ ന്നാ ണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
മധ്യനിരക്ക് പ്രാധാന്യം നല്‍കിയാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേര്‍സ് ടീമിനെ തയ്യാറാക്കിയത്. സി.കെ വിനീതിനൊപ്പം പുതുമുഖങ്ങളായ പോപ്ലാറ്റ്‌നിക്കും സ്ലാവിസ്ല സ്റ്റൊജനോവിച്ചുമാണ് മുന്നേറ്റത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആ യു ധ ങ്ങ ള്‍. സന്തേശ് ജിങ്കന് കൂട്ടായി മലയാളി താരം അനസ് എടത്തൊടിക എ ത്തി യ തോ ടെ പ്രതിരോധത്തിന്റെ കരുത്ത് വര്‍ദ്ധിച്ചിട്ടുണ്ട്.
എന്നാല്‍, സൂപ്പര്‍ കപ്പിനിടെ അച്ചടക്ക നടപടി നേരിട്ട അനസിന് ഇന്നത്തെ മത്സരത്തില്‍ ക ളി ക്കാ നാ വി ല്ല. ക്രമാരവിച്ചും പെക്കൂസണും കിസിത്തോയും സക്കീര്‍ മുണ്ടംപാറയും ദീപേന്ദ്ര നേഗിയും കെ പ്രശാന്തും മധ്യ നിരയില്‍ മാറിമാറി എത്തും.
നാല് സീ സ ണി ല്‍ രണ്ട് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം കൈവിട്ടവരാണ് ബ്ലാസ്റ്റേഴ്‌സ്. രണ്ട് വട്ടം ലീഗ് റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച സ്റ്റീവ് കോപ്പല്‍ ചി ല്ല റ ക്കാ രന ല്ല. രണ്ട് തവണ ചാംപ്യന്മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ കോപ്പല്‍ പരിശീലിക്കുമ്ബോള്‍ അ തി രു ക വി ഞ്ഞ വീര്യത്തോടെയാവും അവര്‍ കളിക്കാനിറങ്ങുകയെന്ന് വ്യക്തം.
റോബി കീന്‍, ടോം തോര്‍പ്, ലാന്‍സറോട്ട, കാലു ഉച്ച, കോമള്‍ തട്ടല്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ കൊല്‍ക്കത്തക്കും കരുത്താകും. രാത്രി 7.30ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

No comments