Breaking News

ഹനാന്​ കാറപകടത്തിൽ ഗുരുതര പരിക്ക്.. ചികിത്സാ സഹായം തേടുന്നു

പഠനത്തിനും ജീവിക്കാനുമുള്ള പണ​ം കണ്ടെത്താൻ സ്​കൂൾ യൂനിഫോമിൽ മത്സ്യം വിറ്റ്​​ അതി ജീവനത്തിെൻറ പര്യായമായി മാറിയ ഹനാന്​ (21) വാഹനാപകടത്തിൽ ഗുരുതര പരുക്ക്​. കൊടുങ്ങല്ലൂരിനടുത്തുണ്ടായ കാർ അപകടത്തിലാണ്​ ഇവർക്ക്​ പരിക്കേറ്റത്​. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട്​ എറണാകുളം മെഡിക്കൽ ട്രസ്​റ്റ്​​​ ആ​ശുപത്രിയിലേക്ക്​ മാറ്റി.

തിങ്കളാഴ്​ച പുലർച്ചെ 6.30 ഒാടെ ദേശീയപാത 17 (66) ൽ കൊടുങ്ങല്ലൂരിനടുത്ത്​ കോതപറമ്പിലായിരുന്നു അപകടം. ഹനാൻ സഞ്ചരിച്ച കാർ റോഡരികിലെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഹനാനെ ഉടൻ മോഡേൺ ആശുപത്രിയിൽ എത്തിച്ചു. ന​ട്ടല്ലിനാണ് പരിക്കെന്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഇടിയുടെ ആഘാതത്തിൽ ​കാറി​​െൻറ മുൻഭാഗം ത ട്ട ല്ലി നാ ണ്കു ളം വൈറ്റിലയിൽ താമസിക്കുന്ന ഹനാൻ കോഴിക്കോട്​ ഒരു ഉദ്​ഘാടന ചടങ്ങിൽ പ​െങ്കടുത്ത്​ തിരികെ വരു​േമ്പാഴായിരുന്നു അപകടം. ​ഹനാ​​െൻറ സുഹൃത്തായ ​ജിതേഷ്​കുമാറാണ്​ വാഹനം ഒാടിച്ചിരുന്നതെന്നും ഇയാൾക്ക്​ കാര്യമായ പരിക്കില്ലെന്നും മതിലകം പൊലീസ്​ പറഞ്ഞു. 

ഹനാനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലുണ്ടായ ആക്രമണത്തി​​െൻറ പഞ്ചാത്തലത്തിൽ ഇവർ ​െഎ.ജി.ക്ക്​ പരാതി കൊടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്​ തിങ്കളാഴ്​ച 11ന്​ സമയം ലഭിച്ചിരുന്നതായും പറയുന്നു

No comments