Breaking News

ആധാര്‍ വഴി നല്‍കിയ സിം കാര്‍ഡുകള്‍ റദ്ദാകില്ല; ഉപഭോക്താക്കൾക്ക് 'ഡി-ലിങ്ക്' ചെയ്യാം

ന്യൂഡൽഹി: ആധാർ തിരിച്ചറിയൽ രേഖയായി നൽകി ഉപഭോക്താക്കൾ വാങ്ങിയ സിം കാർഡുകൾ റദ്ദാകില്ലെന്ന്ടെലികോം വകുപ്പും യുഐഡിഎഐയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു. മൊബൈൽ കമ്പനികൾക്ക് ആധാർ മാറ്റി മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ നൽകണോ എന്ന കാര്യം ഉപഭോക്താക്കൾക്ക് തീരുമാനിക്കാമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സിം കാർഡുകൾ നൽകാനായി ആധാർ ആവശ്യമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ നൽകിയ സിം കാർഡുകൾ വിച്ഛേദിക്കാൻ കോടതി പറഞ്ഞിട്ടില്ല.അതേസമയം ആധാർ ഡി-ലിങ്ക് ചെയ്യാൻ താൽപര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനികളെ സമീപിച്ച് അപേക്ഷയും മറ്റു തിരിച്ചറിയൽ രേഖകളും നൽകാമെന്നും പ്രസ്താവനയിൽ അറിയിച്ചു. മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിക്കേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ ഉപഭോക്താക്കൾ മറ്റ് തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടി വരുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ വന്നിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങളിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ടെലികോം വകുപ്പ് അറിയിച്ചു.

No comments