Breaking News

ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാടിന് കേരളത്തിന്റെ 10 കോടി രൂപ ധനസഹായം..

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‌നാടിന് കേരളം 10 കോടി രൂപ ധനസഹായം നല്‍കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഗജ ചുഴലിക്കാറ്റ് കാരണം ദുരിതം നേരിടുന്ന തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി കേരളത്തിന്റെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് മക്കള്‍ നീതിം മയ്യം നേതാവ് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു.

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്കുണ്ടായ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

No comments