Breaking News

റഫറിക്കും പുണേക്കും എതിരെ കൊമ്പന്മാർക്ക്‌ വിജയം. റഫറി കളിച്ചത് പുനേക്ക്‌ വേണ്ടി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂണെയ്‌ക്കെതിരെ ഗോള്‍ മടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 62-ാം മിനിറ്റില്‍ കിര്‍ച്ച്‌മരേവിച്ചാണ് പൂനെയുടെ വല ചലിപ്പിച്ചത്. ഇതോടെ ഇരു ടീമുകളും ഒരോ ഗോളുകള്‍ നേടി സമനിലയില്‍ തുടരുകയാണ്.
തുടര്‍ച്ചയായ സ മ നി ല  ക ളില്‍ മനം മടുത്ത കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയത്തില്‍ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് മനസിലുറപ്പിച്ചാണ് കളത്തില്‍   ഇറങ്ങിയത്. എന്നാല്‍ മത്സരത്തിന്റെ പതിമൂന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ഞെട്ടി.
ആക്രമിച്ചു കളിക്കുന്നതിനിടെയാണ് പ്രത്യാക്രമണത്തില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ ഗോള്‍ വീണത്. ബോക്‌സില്‍ നിന്നുള്ളൊരു ബുള്ളറ്റ് ഷോട്ടിലൂടെ മാര്‍ക്കോ സ്റ്റാങ്കോവിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വല അപ്രതീക്ഷിതമായി കുലുക്കിയത്.
ബോക്‌സില്‍ നിന്ന് കിട്ടിയ പന്ത് വലംകാല്‍ കൊണ്ട് തടഞ്ഞ് പ്രതിരോധക്കാരെ കബളിപ്പിച്ച്‌ ഇടംകാല്‍ കൊണ്ടൊരു ബുള്ളറ്റ് തൊടുക്കുകയായിരുന്നു സ്റ്റാങ്കോവിച്ച്‌.
സ്ലാവിസ്ലയുടെ ഒരു നീക്കം ഓഫ് സൈഡാവുകയും മറ്റൊരു നീക്കം ഗോളി തടയുകയും ചെയ്തശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ ഗോള്‍ വീണത്.41ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില നേടിയെന്ന് തോന്നിച്ചെങ്കിലും റഫറി ഗോള്‍ നിഷേധിച്ചു.
സീസണിലെ ആദ്യമത്സരത്തില്‍ എ.ടി.കെ.യെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചശേഷം മഞ്ഞപ്പടയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നീടുള്ള മൂന്നുമത്സരങ്ങളിലും സമനിലയായിരുന്നു ഫലം

No comments