Breaking News

"ആ കണ്ടം റഫറിക്ക്‌ ആരാധകരുടെ വക പൊങ്കാല".. റഫറി താകൂരിരെ ഫേസ്ബുക്ക് അക്കൗണ്ടിൽ തെറിയഭിഷേകം

ഗോള്‍ അനുവദിച്ചിരുന്നെങ്കില്‍ ഐ.എസ്.എല്ലില്‍ രണ്ടാം ജയം സ്വന്തമാക്കാനാവുമായിരുന്നു കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സിന്. 42-ാം മിനിറ്റില്‍ സ്ലാവിസ്ലയുടെ കോര്‍ണറിനുശേഷം നിക്കോള ക്ലാരമാവരിച്ച്‌ പന്ത് വലയിലെത്തിക്കാന്‍ ശ്രമിച്ചത് ഗോളെന്ന് ഉറപ്പിച്ചു ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. എന്നാല്‍, ലൈന്‍ റഫറിയുമായുള്ള കൂടിയാലോചനയ്ക്കുശേഷം റഫറി ഓം പ്രകാശ് താക്കൂര്‍ ഗോള്‍ അനുവദിച്ചില്ല. പിന്നീട് രണ്ടാം പകുതിയില്‍ ക്ലാമരവിച്ച്‌ തന്നെ സമനില ഗോള്‍ കണ്ടെത്തിയെങ്കിലും അനുവദിക്കപ്പെടാത്ത ഈ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിധിയെഴുതി. വിജയം തട്ടിത്തെറിപ്പിച്ചു.

അതുകൊണ്ട് തന്നെ ഈ ഗോള്‍ അനുവദിക്കാത്ത റഫറി താക്കൂറിനോട് പൊറുക്കാന്‍ ഒരുക്കമായിരുന്നില്ല ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍.

No comments