കെഎം ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കർ
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തി വോട്ടു പിടിച്ചെന്ന് കണ്ടെത്തി ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍. സുപ്രീം കോടതിയുടെ വാക്കാല്‍ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തെ നിയമസഭയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നും രേഖാ മൂലമുള്ള അറിയിപ്പ് വേണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ എം എല്‍ എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ പറ്റാനാവില്ലെന്നും സുപ്രീം കോടതി ഇന്ന് വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.
ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ എം എല്‍ എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ പറ്റാനാവില്ലെന്നും സുപ്രീം കോടതി ഇന്ന് വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.

No comments