Breaking News

തെരഞ്ഞെടുപ്പ് വരുമ്ബോഴെല്ലാം ബി.ജെ.പിയും ആര്‍.എസ്.എസും രാമക്ഷേത്ര നിര്‍മാണവാദവുമായി രംഗത്തെത്തും

 കര്‍ഷകരുടെ അവകാശസംരക്ഷത്തിനായി രാംലീല മൈതാനിയില്‍ നിന്ന് പാര്‍ലമന്റിലേക്ക് സംഘടിപ്പിച്ച കിസാന്‍ മുക്തി മാര്‍ച്ചില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് കൊണ്ട് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിച്ചു.

ബി.ജെ.പി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് വരുമ്ബോഴെല്ലാം ബി.ജെ.പിയും ആര്‍.എസ്.എസും രാമക്ഷേത്ര നിര്‍മാണവാദവുമായി രംഗത്തെത്തുമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് റാം..റാം.എന്നുമാത്രമേ പറയാനുള്ളു ഭരണനേട്ടമൊന്നും പറയാനില്ലെന്നും യെച്ചൂരി വിമര്‍ശിച്ചു.

കിസാന്‍ മാര്‍ച്ചില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

മോദി വിളകള്‍ക്ക് ഇന്‍ഷൂറന്‍സെന്ന പേരില്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കെജ്‌രിവാള്‍ വിമര്‍ശിച്ചു.

15 വ്യവസായ പ്രമുഖരുടെ മൂന്നര ലക്ഷം കോടി രൂപ കടം എഴുതിതള്ളിയ മോദി കര്‍ഷകരുടെ വിഷയത്തില്‍ മൗനത്തിലാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.

No comments