Breaking News

കോപ്പിയടി സമ്മതിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും; ദീപ നിശാന്തിനെതിരെ കലേഷ്

തിരുവനന്തപുരം: മാസികയില്‍ പ്രസിദ്ധീകരിച്ച തന്റെ കവിത കോപ്പിയടിച്ചതാണെന്ന് ദീപാ നിശാന്ത് പറയാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കവി കലേഷ്. താന്‍ ഏഴ് വര്‍ഷം മുമ്ബ് എഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണ് ഇപ്പോഴുള്ളതെന്നും കലേഷ് പറഞ്ഞു.

കവിത മോഷ്ടിച്ച്‌ വികലമാക്കിയിട്ടും ദീപ നിശാന്തിന്റെ നിലപാടുകള്‍ വേദനിപ്പിക്കുന്നതാണ്. എ. കെ. പി.സി. റ്റി മാസികയില്‍ കവിത പ്രസിദ്ധീകരിച്ചത് ഒരു സുഹൃത്താണ് വാട്‌സാപ്പിലൂടെ അയച്ച്‌ തന്നത്. അത് കണ്ടപ്പോള്‍ ഞെട്ടലാണ് ആദ്യമുണ്ടായതെന്നും കലേഷ് വ്യക്തമാക്കി.

ദീപാ നിശാന്തിനെപോലെ കേരളത്തില്‍ സെലിബ്രേറ്റിയായി നില്‍ക്കുന്ന ഒരാള്‍ ഇങ്ങനെയൊരു കവിത അവരുടെ പേരില്‍ പ്രസിദ്ധീകരിച്ച്‌ കണ്ടപ്പോള്‍, ഇവര്‍ക്കെതിരായി ആരെങ്കിലും ഇത് ഉപയോഗിച്ചതാവാമെന്നാണ് ഞാന്‍ ആദ്യം കരുതിയത്.

അതുകൊണ്ട് ഇവരുടെ പ്രതികരണം എന്താണെന്ന് അറിയാന്‍ കാത്തിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ എനിക്ക് മനസിലായത് അവരിതൊക്കെ നിഷേധിച്ചെന്നും തന്റെ കവിതന്നെയാണെന്നുമുള്ള എന്തൊക്കെയോ അവ്യക്തമായ മറുപടികളുമായാണ് എത്തിയതെന്നുമാണ്. അതെന്നെ ഭയങ്കരമായി വിഷമിപ്പിച്ചുവെന്നും കലേഷ് പറഞ്ഞു.
.

No comments