ആരോഗ്യ പ്രശ്നങ്ങൾ ലൈംഗിക ബന്ധത്തിൽ തടസ്സം നിൽക്കുന്നുണ്ടോ.. ?
ശാരീരികവും മാനസികവുമായ പലതരം രോഗങ്ങളും അസ്വാസ്ഥ്യങ്ങളും ലൈംഗികജീവിതത്തെ ഗുരുതരമായി ബാധിക്കാറുണ്ട്. മധ്യ വയസ്സോടെയെത്തുന്ന പ്രമേഹം, രക്ത സമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ മൂലമുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് യഥാസമയം ചികിത്സ തേടാന്‍ പലരും ശ്രദ്ധിക്കാറില്ല. ലൈംഗികതയെക്കുറിച്ച് ഡോക്ടറോടുപോലും തുറന്നു ചോദിക്കാന്‍ മടിക്കുന്നവരാണ് ഇ ത്ത ര ക്കാ ര്‍. താല്‍പര്യവും അവസരവും ഉണ്ടായിരിക്കുമ്പോള്‍ തന്നെ ലൈംഗിക ജീവിതത്തില്‍ പരാജയം സ്വയം ചുമക്കുന്ന ഇത്തരക്കാര്‍ക്ക് ഇതു കൊണ്ടുള്ള ടെന്‍ഷനുകളും വേ വ ലാ തി ക ളും കൂടിയാകുമ്പോള്‍ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും. പങ്കാളിയോടും ഡോക്ടറോടും യ ഥാ സ മ യം വിവരങ്ങള്‍ തുറന്നുപറഞ്ഞ് പ്ര തി വി ധി കണ്ടെത്തുക മാത്രമാണ് ഇ തി നൊ രു പോംവഴി.
പ്രമേഹം
പ്രമേഹം കൃത്യമായി നിയന്ത്രിച്ചുനിര്‍ത്താന്‍ ശ്രദ്ധിച്ചില്ലെങ്കില്‍, രോഗ ബാധയ്ക്കു ശേഷം ആറേഴുവര്‍ഷം ക ഴി യു മ്പോ ഴേ ക്ക് ലൈംഗികമായ തളര്‍ച്ച തുടങ്ങാനിടയുണ്ട്. അല്‍പം പഴകിയ പ്രമേഹമുള്ള മൂന്നിലൊന്നോളം പു രു ഷ ന്മാ രി ലും ഈ പ്രശ്‌നമുണ്ടെന്നാണ് കണക്ക്. രക്ത ചംക്രമണത്തിലും നാഡികളുടെ പ്രവര്‍ത്തനത്തിലും ഉണ്ടാകുന്ന തളര്‍ച്ചകളാണ് ലൈംഗിക ബലഹീനതയ്ക്കു വഴിയൊരുക്കുന്നത്. പ്രമേഹം ക ല ശ ലാ കു ന്ന തോ ടെ നാഡികളുടെ ശേഷി കുറയും. ലൈംഗികചോദനയുണ്ടാകുമ്പോള്‍ നാഡികളിലൂടെ ലൈംഗി കോദ്ദീപനം ജനനേന്ദ്രിയത്തിലെത്തുകയും അതിന്റെ ഫലമായി ഉദ്ധാരണമുണ്ടാവുകയുമാണ് ചെയ്യുക. എന്നാല്‍, പ്രമേഹം മൂലം നാഡികള്‍ തളരുന്ന തോടെ ഈഉദ്ധാരണം കുറയുന്നു. നേര്‍ത്ത രക്ത ലോമികകള്‍ അടഞ്ഞു പോകുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്യുന്നതിനാല്‍ രക്ത പ്രവാഹവും കുറയും. ഇതും ഉദ്ധാരണ ശേഷി കുറയ്ക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് പ്രമേഹ രോഗിക്ക് ലൈംഗിക ജീവിതത്തില്‍ പാളിച്ചകളുണ്ടാകുന്നത്. പ്രമേഹം ഫലപ്രദമായി നിയന്ത്രിച്ചു നിര്‍ത്തുന്നതു തന്നെയാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം. ലൈംഗിക ശേഷി മെച്ചപ്പെടുത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും വ്യായാമവും ആവശ്യമാണ്. ആവശ്യമെന്നു തോ ന്നു ന്നു വെ ങ്കി ല്‍ മാത്രം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉത്തേജക ഔഷധങ്ങള്‍ കഴിക്കാവുന്നതാണ്.

No comments