പ്രളയ ദുരിതാശ്വാസത്തിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സാലറി ചാലഞ്ചിൽ പങ്കെടുത്തത് 57.33 ശതമാനം സർക്കാർ ജീവനക്കാർ. ആകെയുള്ള 4,83,733 സർക്കാർ ജീവനക്കാരിൽ 2,77,338 ജീവനക്കാർ മാത്രമാണ് സാലറി ചാലഞ്ചിൽ പങ്കെടുത്തതെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതിലൂടെ 488 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത്. മുഴുവൻ ജീവനക്കാരും സാലറി ചാലഞ്ചിൽ പങ്കെടുക്കുകയായിരുന്നെങ്കിൽ 2211 കോടി രൂപ ലഭിക്കുമായിരുന്നുവെന്നാണ് സർക്കാർ നിയമസഭയെ അറിയിച്ചത്. സാലറി ചാലഞ്ചുമായി ബന്ധപ്പട്ട് നിരവധി എംഎൽഎമാരാണ് ചോദ്യങ്ങളുയർത്തിയത്. ഇതിന് ഇന്നാണ് സർക്കാർ രേഖാമൂലം നിയമസഭയിൽ മറുപടി നൽകിയത്.
സാലറി ചാലഞ്ചില്‍ പങ്കെടുത്തത് 57.33 % ജീവനക്കാര്‍; ലഭിച്ചത് 488 കോടി
Reviewed by Web Desk
on
December 03, 2018
Rating: 5
No comments