പെറ്റിയടിച്ചു, സെൽഫി എടുത്തു; അൽക്കുവിന്റെ ജീവിതം മാറിമറിഞ്ഞ കഥ..
ഒരു സെൽഫിയിലൂടെ ജീവിതം മാറിമറിഞ്ഞ ആളാണ് എറണാകുളം സ്വദേശിയായ അൽക്കു. മരത്തിന്റെ മുകളിലോ മലയുടെ തുഞ്ചത്തോ കയറിയുള്ള സെല്‍ഫിയിലൂടെയല്ല അൽക്കു വൈറലായത്. അതുക്കും മേലെയായിരുന്നു കക്ഷിയുടെ സെൽഫി സ്റ്റൈൽ.
പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് അൽക്കു പകർത്തിയ സെൽഫി സമൂഹമാധ്യമ ലോകത്ത് തരംഗമായിരുന്നു. ഓട്ടോ ഡ്രൈവറായി എറണാകുളത്ത് ജോലി ചെയ്യുന്ന അൽക്കു ഇനി സിനിമയിൽ താരമാകാൻ പോകുന്നു.
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രം സകലകലാശാലയിൽ രസകരമായൊരു കഥാപാത്രത്തെ അൽക്കു അവതരിപ്പിക്കും. ചിത്രത്തിൽ ബിടെക് വിദ്യാർഥിയായാകും അൽക്കു എത്തുക. സുജിത്ത് വാസുദേവ് ചിത്രം ഓട്ടർഷയിലും ചെറിയൊരു വേഷത്തിൽ അൽക്കു എത്തിയിരുന്നു.
മലയാളത്തിലെ പ്രമുഖ താര നിരയോടൊപ്പം 45ഓളം പുതുമുഖങ്ങളും അണിനിരക്കുന്ന സകലകലാശാല ജനുവരി 11നാണ് റിലീസിനെത്തുക. നിരഞ്ജൻ, മാനസ എന്നിവരാണ് പ്രധാനതാരങ്ങൾ. ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.

No comments