Breaking News

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരങ്ങളുടെ പട്ടികയിൽ മമ്മൂട്ടിയും നയൻതാരയും..

ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയിൽ ഇത്തവണ മലയാളി താരങ്ങളായ മമ്മൂട്ടിയും നയൻതാരയും ഇടം പിടിച്ചു.
18 കോടി രൂപയുടെ സമ്പാദ്യവുമായി 49-ാം സ്ഥാനത്താണ് മമ്മൂട്ടി. 15.17 കോടി രൂപയുടെ സമ്പാദ്യവുമായി 69-ാം സ്ഥാനമാണ് നയൻതാരയ്ക്ക്. തെന്നിന്ത്യയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ച ഏക വനിതയും നയൻതാര തന്നെയാണ്.
2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയുള്ള ഒരു വർഷക്കാലത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 100 പേരുടെ പട്ടികയിൽ ബോളിവുഡ് താരം സൽമാൻ ഖാനാണ് ഒന്നാം സ്ഥാനത്ത്. 253.25 കോടി രൂപയാണ് സൽമാന്റെ സമ്പാദ്യം. പട്ടികയിൽ മൂന്നാം തവണയാണ് ഈ 52-കാരൻ ഒന്നാം സ്ഥാനത്തെത്തുന്നത്. ടൈഗർ സിന്താ ഹേ, റേസ് 3 എന്നീ സിനിമകളിലൂടെയും നിരവധി കൺസ്യൂമർ ബ്രാൻഡുകളുടെ അംബാസഡറായുമാണ് സൽമാൻ ഖാന്റെ സമ്പാദ്യം ഉയർന്നത്.

No comments