Breaking News

അമിത് ഷായുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചു..

പശ്ചിമ ബംഗാളിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു. രഥയാത്ര വർഗീയ സംഘർഷത്തിന് ഇടയാക്കാൻ സാധ്യതയുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് പരിഗണിച്ചാണിത്. കൂച്ച് ബെഹാറിൽ രഥയാത്ര നടത്താനായിരുന്നു അമിത് ഷായുടെ നീക്കം. എന്നാൽ, വെള്ളിയാഴ്ച തുടങ്ങാനിരുന്ന യാത്രയ്ക്ക് കൂച്ച് ബെഹാർ പോലീസ് സൂപ്രണ്ട് അനുമതി നൽകിയിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത കോടതിയെ അറിയിച്ചു. രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബഞ്ചിനെ സമർപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. കൂച്ച് ബെഹാർ വർഗീയ സംഘർഷത്തിന് സാധ്യതയുള്ള ജില്ലയാണെന്നും അമിത് ഷായുടെ രഥയാത്രയ്ക്കിടെ അക്രമം ഉണ്ടായേക്കുമെന്ന റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മുതിർന്ന ബി.ജെ.പി നേതാക്കളും മറ്റുസ്ഥലങ്ങളിൽ നിന്നുള്ള ബി.ജെ.പി പ്രവർത്തകരും ജില്ലയിലെത്തുന്നത് സംഘർഷത്തിന് ഇടയാക്കുമെന്നാണ് സർക്കാരിന്റെ വാദം. മൂന്ന് റാലികൾക്ക് അനുമതി നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. റാലിക്കിടെ സംഘർഷമുണ്ടായാൽ ഉത്തരവാദിത്വം ആർക്കായിരിക്കുമെന്ന് കോടതി ചോദിച്ചു. രഥയാത്ര സമാധാനപരം ആയിരിക്കുമെന്ന് ബി.ജെ.പി അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ക്രമസമാധാനം ഉറപ്പാക്കേണ്ട ചുമതല സർക്കാരിനാണെന്നും വ്യക്തമാക്കി.
     
       

No comments