ടോങ്ക് മണ്ഡലത്തില്‍ കടുത്ത മത്സരം നേരിട്ട് സച്ചിന്‍ പൈലറ്റ്; നിര്‍ണായകമായി മുസ്ലീം വോട്ടുകൾ
രാജസ്ഥാനിലെ ടോങ്ക് മണ്ഡലത്തില്‍ പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് നേരിടുന്നത് കടുത്ത മത്സരമാണ്. ടോങ്കിലെ മുസ്ലിം വോട്ടുകള്‍ വിജയത്തില്‍ നിര്‍ണായകമാകും.
കോണ്ഗ്രസ് ഇക്കുറി പതിവ് തെറ്റിച്ചു. നാലു ദശകങ്ങളായി ടോങ്കില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് മതിയാക്കി. പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനെ നിര്‍ത്തി. ബിജെപിയാകട്ടെ അവരുടെ ഏക മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ടോങ്കില്‍. യുവാക്കളുടെ അടക്കം ജനപിന്തുണ സച്ചിനുണ്ടെങ്കിലും ടോങ്കിലെ മുസ്ലിം വോട്ടുകള്‍ എത്രമാത്രം സച്ചിന് അനുകൂലമാക്കാനാകുമെന്നതാണ് പ്രധാനം. ഏതാണ്ട് അറുപതിനായിരം മുസ്ലിം വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ടെന്നാണ് കണക്ക്. ടോങ്കില്‍ ജയം ഉറപ്പെന്ന് സച്ചിന്‍ പറയുന്നു.
വസുന്ധര രാജെ മന്ത്രിസഭയിലെ പ്രമുഖനാണ് സച്ചിന്റെ എതിരാളി യൂനുസ് ഖാന്‍. വിമാനമില്ലാത്ത നാട്ടുകാര്‍ക്ക് എന്തിനാണ് പൈലറ്റ് എന്നാണ് യൂനുസിന്റെ പരിഹാസം. ടോങ്കില്‍ ഫലം പ്രവചനാതീതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

No comments