ഇന്ത്യൻ നയതന്ത്ര രംഗത്തെ മികച്ച മാതൃകയാണ് കെപിഎസ് മേനോനെന്ന് കുമ്മനം രാജശേഖരൻ
പാലക്കാട്: ഇന്ത്യൻ നയതന്ത്ര രംഗത്തെ എക്കാലത്തെയും മികച്ച മാതൃകയാണ് കെപിഎസ് മേനോനെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. കെ പി എസ് മേനോന്‍റെ സംഭാവനകളാണ് ഇന്ത്യൻ വിദേശനയത്തിന് അടിത്തറയെന്നും കുമ്മനം പറഞ്ഞു. കെപിഎസ് മേനോൻ സ്മാരക പുരസ്കാരം വിദേശ കാര്യവിദഗ്ധൻ ടി പി ശ്രീനിവാസന് സമ്മാനിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.
രാജ്യത്തിന്‍റെ വിദേശനയം രൂപീകരിക്കുന്നതിൽ നിർണായകമായ ഇടപെടലുകളായിരുന്നു കെ പി എസ് മേനോൻ നടത്തിയതെന്നും കുമ്മനം പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥർ പാഠപുസ്തകമാക്കേണ്ട ദിശാസൂചകങ്ങളായ നിർണായക നീക്കങ്ങൾക്കുടമയാണ് അദ്ദേഹം. ഇന്ത്യൻ വിദേശ നയത്തിന് ആഴവും പരപ്പും നൽകിയത് കെപിഎസ് മേനോനായിരുന്നു. ചേറ്റൂർ ശങ്കരൻ നായർ മെമ്മോറിയൽ കൾച്ചറൽ ട്രസ്റ്റിന്റെ കെപിഎസ് മേനോൻ പുരസ്കാരം ഏറ്റവും ഉചിതമായ കൈകളിലേക്കാണെത്തുന്നതെന്നും കുമ്മനം പറഞ്ഞു.
നയതതന്ത്രകുലപതിയുടെ പേരിലുള പുരസ്കാരം, ഏറ്റവും വലിയ ബഹുമതിയെന്ന് ടി. പി ശ്രീനിവാസൻ. ചേറ്റൂർ ശങ്കരൻനായർ മെമ്മോറിയൽ ട്രസ്റ്റിന്‍റെ 11ാമത് പുരസ്കാരമാണ് ടി പി ശ്രീനിവാസന് സമ്മാനിച്ചത്. പ്രശസ്തിപത്രവും ഫലകവും 50000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
📰📍 Kerala
https://chat.whatsapp.com/G9Mn4vI3lDj5hMwmgxUCg0

No comments