നിര്‍ബന്ധിച്ചാല്‍ മതില് തള്ളിയിടും; പങ്കെടുക്കാത്തവരെ ദ്രോഹിച്ചാല്‍ നിയമനടപടിയെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: വനിതാ മതിലില്‍ നിര്‍ബന്ധിച്ച് ആളുകളെ പങ്കെടുപ്പിക്കുന്നത് തടയാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നു. വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടായാല്‍ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. നിയമനടപടിയുമായി ഏതറ്റംവരെയും പോകാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ തീരുമാനമായി.
വനിതാ മതില് വര്‍ഗീയ മതില് എന്ന പ്രചരണം വിജയിച്ചെന്നും ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗം വിലയിരുത്തി. കോണ്‍ഗ്രസ് പുനസംഘടന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വേണമെന്നും യോഗത്തില്‍ തീരുമാനമായി.
ഇതിനായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരെ ചുമതലപ്പെടുത്തി.



No comments