Breaking News

മുത്തലാഖ് നിരോധന ഓർഡിനൻസിന് പകരമുള്ള ബിൽ ഇന്ന് രാജ്യസഭയിൽ


ദില്ലി: മുത്തലാഖ് നിരോധന ഓർഡിനൻസിന് പകരമുള്ള ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് കോൺഗ്രസ് ഉൾപ്പടെ പത്ത് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. രാജ്യസഭയുടെ അജണ്ടയിൽ രണ്ടാമത്തെ ബില്ലായാണ് മുത്തലാഖ് ബിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സഭയിൽ ഹാജരാകാൻ കോൺഗ്രസും ബിജെപിയും അംഗങ്ങൾക്ക് വിപ്പ് നല്കിായിട്ടുണ്ട്. 116 എംപിമാർ ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് സാധ്യത. അതേസമയം, ലോക്‍സഭയിൽ റഫാൽ ഇടപാടിൽ ജെപിസി രൂപീകരിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധവും കോണ്‍ഗ്രസ്  തുടരും. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭത്തിലുള്ള ചർച്ച ഇന്നും ലോക്സഭയുടെ അജണ്ടയിൽ ഉണ്ട്.

നേരത്തെ 11 ന് എതിരെ 245 വോട്ടിന് ലോക്സഭ മുത്തലാഖ് ബില്ല് പാസാക്കിയിരുന്നു. പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമതും ബില്‍ കൊണ്ടുവന്നത്. എന്നാല്‍, പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ ലോക്സഭയില്‍ എതിര്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ രാജ്യസഭയില്‍ ഇത് പാസാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.


No comments