മുത്തലാഖ് ബില്‍; രാജ്യസഭയിൽ അവതരിപ്പിക്കാനായില്ല
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു. ഇതോടെ ബില്ല് ചര്‍ച്ചയ്ക്കെടുക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവാന്‍ഷ് നാരായണ്‍ സിങ് അറിയിച്ചത്. തുടര്‍ന്ന് സഭ ബുധനാഴ്ച വരെ പിരിഞ്ഞു. ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
മുത്തലാഖ് ബില്ല് സെലക്‌ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യവും സര്‍ക്കാര്‍ തള്ളി. ബില്ല് പാസാക്കാതിരിക്കാനാണ് സെലക്‌ട് കമ്മിറ്റി പ്രതിപക്ഷം ആവശ്യം എന്നും സര്‍ക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് സഭ 15 മിനിറ്റ് നിര്‍ത്തിവച്ചു. ഇതിന് ശേഷം വീണ്ടും സഭ ആരംഭിച്ചതോടെയാണ് സഭ മറ്റന്നാളേക്ക് പിരിയുന്നതായി രാജ്യസഭാ അധ്യക്ഷന്‍ അറിയിച്ചത്.
എന്നാല്‍ മുത്തലാഖ് ബില്ലിനെ എന്തുവിലകൊടുത്തും എതിര്‍ത്തുതോല്‍പ്പിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബില്ലിനെതിരെ പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ടാണ്, സര്‍ക്കാരിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് ആണന്നും അദേഹം പറഞ്ഞു. മുത്തലാഖ് ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രമേയം അവതരിപ്പിക്കുമെന്ന് പി.വി.അബ്ദുള്‍ വഹാബ് എം.പിയും പറഞ്ഞു

No comments