Breaking News

വനിതാ മതിലിന് സൗജന്യ സര്‍വീസ് നടത്തിയില്ല, സി.പി.എം പ്രവര്‍ത്തകര്‍ ബസ് തകര്‍ത്തതായി പരാതി

പാലക്കാട്: വനിതാ മതിലിന് സര്‍വീസ് നടത്താന്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച്‌ സ്വകാര്യ ബസ് സി.പി.എം പ്രവര്‍ത്തകര്‍ എറിഞ്ഞ് തകര്‍ത്തതായി പരാതി. പാലക്കാട്ട് കൊല്ലങ്കോട്ട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. തൃശൂര്‍ - ഗോവിന്ദപുരം റൂട്ടിലോടുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ബസുടമ പരാതി നല്‍കിയിട്ടുണ്ട്.
വനിതാ മതിലിന് പ്രവര്‍ത്തകരെ എത്തിക്കാന്‍ ബസ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ കുറച്ച്‌ ദിവസം മുമ്ബ് തന്നെ സമീപിച്ചിരുന്നതായി ബസുടമ പറയുന്നു. എന്നാല്‍ സര്‍വീസ് ഉള്ളതിനാല്‍ ബസ് വിട്ടുനല്‍കാനാവില്ലെന്ന് താന്‍ അവരോട് മറുപടി പറഞ്ഞു.
ഇതിന്റെ വൈരാഗ്യത്തിലാണ് ഒരു സംഘമെത്തി ബസ് തകര്‍ത്തതെന്നും ബസ് ഉടമ ആരോപിച്ചു. അതേസമയം, ബസുടമയുടെ ആരോപണം തെറ്റാണെന്നും സംഭവത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സി.പി.എം പ്രാദേശിക നേതൃത്വവും പ്രതികരിച്ചു.

No comments