Breaking News

പടക്കം പോലെ ബോംബുകള്‍ പൊട്ടുന്നു: വി. മുരളീധരന്‍റെ വീടിനു നേരെയും ബോംബേറ്


കണ്ണൂര്‍: സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായതിനു പിന്നാലെ അടിക്ക് തിരിച്ചടിയെന്നോണം ബിജെപി-ആര്‍എസ്‌എസ് നേതാക്കളുടെ വീടിന് നേരെയും ആക്രമണം.

വി.മുരളീധരന്‍ എംപിയുടെ തലശേരിയിലെ തറവാട് വീടിനു നേരെയും ബോംബേറുണ്ടായി. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.

ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

No comments