Breaking News

യുവതികള്‍ കയറിയത് നല്ല കാര്യം', പ്രതിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് എം.എം മണി


തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ കയറിയത് നല്ല കാര്യമാണെന്ന് വെെദ്യുത മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടു. യുവതികള്‍ കയറിയതിനെതിരെ ശബരിമല കര്‍മ്മസമിതിയും ആര്‍.എസ്.എസും നടത്തുന്ന പ്രതിഷേധങ്ങളെ ഒറ്റപ്പെടുത്തണമെന്നും മണി കൂട്ടിച്ചേര്‍ത്തു. ഇന്ദുവും കനകദുര്‍ഗയും ശ്രീലങ്കന്‍ സ്വദേശിയായ ശശികലയും കഴിഞ്ഞ ദിവസങ്ങളിലാണ് സന്നിധാനത്ത് പ്രവേശിച്ചത്. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എം​- ബി.ജെ.പി സംഘര്‍ഷവും ഉടലെടുത്തിരുന്നു.
എന്നാല്‍ ശബരിമലയില്‍ നേരത്തെ തന്നെ യുവതികള്‍ കയറിയതായി മണി മുന്നെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
യുവതികള്‍ കയറിയില്ല എന്ന് വിചാരിച്ച്‌ ഇരിക്കുവാണോ,​ നിങ്ങള്‍ ഏത് ലോകത്താണ്" എന്നാണ് അദ്ദേഹം അന്ന് ചേദിച്ചത്. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ലക്ഷം യുവതികളെ ശബരിമലയില്‍ കയറ്റാനുള്ള കെല്‍പ്പുണ്ടെന്നും കോതമംഗലത്ത് വച്ച്‌ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് 

No comments