Breaking News

കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം ഒഴിവാക്കാന്‍ സമാധാന യോഗത്തില്‍ ധാരണ


കണ്ണൂര്‍ : സംഘര്‍ഷാവസ്ഥ മൂര്‍ചിച്ച്‌ നിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇരു വിഭാഗം നേതാക്കളും ധാരണയിലെത്തി.
കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി, സിപിഎം നേതാക്കള്‍ പങ്കെടുത്തു. സംഘര്‍ഷാവസ്ഥ കുറയ്ക്കുവാനായി ജില്ലയില്‍ രണ്ട് ദിവസത്തേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ ഇരു കൂട്ടരും ധാരണയായി. സമാധാനം ഉറപ്പാക്കാന്‍ എല്ലാ സഹകരണവും നേതാക്കള്‍ ഉറപ്പ് നല്‍കി.
യോഗത്തില്‍ സി.പി.ഐ.എമ്മിനെ പ്രതിനിധീകരിച്ച്‌ ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍, ബി.ജെ.പിക്ക് വേണ്ടി ജില്ലാ പ്രസിഡണ്ട് പി സത്യപ്രകാശ്, ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം എന്നിവര്‍ പങ്കെടുത്തു.

No comments