Breaking News

രാത്രിയുടെ മറവിൽ സർക്കാര് ഒത്താശ ; ശബരിമലയിൽ യുവതികൾ ദർശനം നടത്തി


ശബരിമല: ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി യുവതികൾ. നേരത്തെ ദർശനത്തിന് ശ്രമിച്ച് പരാജയപ്പെട്ട കനകദുർഗയും ബിന്ദുവുമാണ് ഇന്ന് പുലർച്ചെ 3.45ഓടെ സന്നിധാനത്തെത്തി ദർശനം നടത്തിയെന്ന് അവകാശപ്പെട്ടത്. പൊലീസ് സംരക്ഷണം ലഭിച്ചുവെന്നും ഇവർ പറയുന്നു.

എന്നാൽ, കേരള പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദർശനത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നാണ് യുവതികൾ പറയുന്നത്.

ഈ മാസം 24ന് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കു കയായിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു. കോട്ടയം എസ്പി ഹരിശങ്കർ അന്ന് ഉറപ്പുനൽകിയിരുന്നുവെന്നാണ് യുവതികൾ പറയുന്നത്.

No comments