യുവതീ പ്രവേശത്തില്‍ നിരാശയും വേദനയും: തുറന്നുപറഞ്ഞ് വെള്ളാപ്പള്ളി
ശബരിമല സന്നിധാനത്ത് അവിശ്വാസികളായ ആക്ടിവിസ്റ്റുകൾ രാത്രിയുടെ മറവിൽ ഇരുമുടി കെട്ടും ശരണം വിളികളുമില്ലാതെ പിൻവാതിലിലൂടെ എത്തിയതും അവർക്ക് പൊലീസ് സംരക്ഷയൊരുക്കിയതും അങ്ങേയറ്റം നിരാശാജനകവും വേദനാജനകവുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ശബരിമല വിശ്വാസികള്‍ക്കുളളതാണ്. ആക്ടിവിസ്റ്റുകള്‍ക്ക് അവിടെ സ്ഥാനമില്ല. എസ്.എന്‍.ഡി.പി വിശ്വാസികള്‍ക്കൊപ്പമെന്നും വെളളാപ്പളളി നടേശന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ യുവതിപ്രവേശനം സര്‍ക്കാര്‍ വിശ്വാസികളെ ചതിച്ചുവെന്ന് ബിജെപി.ശബരിമലകര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് ബിജെപി പിന്തുണ നല്‍കും. നടയടച്ച തന്ത്രിയുടെ നിലപാടിനെയും ബിജെപി പിന്തുണച്ചു.
അയ്യപ്പഭക്തരുടെ മനസ്സില്‍ മുറിവേറ്റിരിക്കുന്നുവെന്നു,വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഭക്തരെ ചതിച്ചു,ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു
ഇരുട്ടിന്റെ മറവിലാണ് യുവിതകളെ മലകയറ്റിയത്,വനിതാമതിലിന്റെ അജണ്ടപുറത്തായെന്നും മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും ബിജെപി ദേശീയനിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസും പ്രതികരിച്ചു.
പിന്‍വാതിലിലൂടെ യുവതികളെ സന്നിധാനത്തെത്തിച്ച സര്‍ക്കാര്‍ നടപടിയില്‍ ഗൂഢാലോചനയുണ്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി എംടി രമേശും വ്യക്തമാക്കി. ശബരിമല കര്‍മ്മസമിതിയുടെ എല്ലാസമരങ്ങള്‍ക്കും ബിജെപിയുടെ പിന്തുണയുണ്ടാകുമെന്നും േനാതാക്കള്‍ അറിയിച്ചു.

No comments