Breaking News

നാല് സൂപ്പര്‍താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൈവിടുന്നു


കൊച്ചി : സി കെ വിനീത് അടക്കമുള്ള നാല് സൂപ്പര്‍താരങ്ങളെ കൈവിടാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്. ചെലവ് ചുരുക്കാന്‍ വായ്‌പാടിസ്ഥാനത്തില്‍ ഇവരെ മറ്റ് ടീമുകള്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ച്‌ വിനീതും ഹാളിചരണ്‍ നര്‍സാരിയും ചെന്നൈയിന്‍ എഫ്‌സിയിലേക്കും, അനസ് എടത്തൊടിക പുനെ സിറ്റിയിലേക്കും ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍ എടികെയിലേക്കും മാറും. ബ്ലാസ്റ്റേഴ്‌സ് പ്രമുഖ താരങ്ങളെ കൈവിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ നിലനിന്നിരുന്നു. ഇത് ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.

No comments