Breaking News

പേരാമ്ബ്ര ജുമാ മസ്ജിദിന് നേരെയുണ്ടായ കല്ലേറ്; മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമമെന്ന് എഫ്‌ഐആർ


കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്ര ജുമാ മസ്ജിദിന് നേരെ കല്ലേറ് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പമുള്ളവരും ശ്രമിച്ചത് മതസ്പര്‍ധ വളര്‍ത്താനെന്ന് എഫ്‌ഐആര്‍. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലഹള ആയിരുന്നു ലക്ഷ്യമെന്നും എഫ്‌ഐആറിലുണ്ട്.
രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കോഴിക്കോട് പേരാമ്ബ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനായിരുന്നു അതുല്‍ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമമെന്നാണ് പൊലീസ് പറഞ്ഞത്.
അറസ്റ്റ് ചെയ്ത അതുല്‍ദാസിനെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

No comments