Breaking News

നാളത്തെ പണിമുടക്ക് ; ഡി ജിപി ബെഹ്റയുടെ നിര്‍ദ്ദേശം


തിരുവനന്തപുരം: നാളത്തെ പണിമുടക്ക് ഹര്‍ത്താലാകരുതെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്കൂളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കണം. അക്രമമുണ്ടായാല്‍ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം അറിയിച്ചു. ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദേശം.
ഹര്‍ത്താല്‍ സമൂഹത്തില്‍ ഗുരുതര ക്രമസമാധാന പ്രശ്നമാണ് ഉണ്ടാക്കുന്നതെന്ന് കോടതി വ്യക്തമാക്കിയരുന്നു. നാളെ നടക്കുന്ന പണിമുടക്കിനെ കുറിച്ചും കോടതി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ കാര്യ മുതല്‍ നശിപ്പിക്കുന്നതും പൊതു മുതല്‍ നശിപ്പിക്കുന്നതിന് സമാനമായ കുറ്റമായി പരിഗണിക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്.

No comments