കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണ്ട, രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ജനങ്ങള്‍ ചെയ്‌തോളും: ചെന്നിത്തല
ന്യൂഡല്‍ഹി: ബി.ജെ.പി ആവശ്യപ്പെടുന്നത് പോലെ കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന്റെ ആവശ്യമില്ലെന്നും രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ബാലറ്റിലൂടെ ജനങ്ങള്‍ തന്നെ സര്‍ക്കാരിനെ പുറത്താക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെക്കുറിച്ച് വ്യക്തമായി അറിയാത്ത എം.പിയാണ് ഇക്കാര്യം ലോക്‌സഭയില്‍ ഉന്നയിച്ചത്. പ്രശ്‌നമുണ്ടാക്കുന്നത് ബി.ജെ.പിയും സി.പി.എമ്മും അവസാനിപ്പിച്ചാല്‍ കേരളത്തിന് സമാധാനം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ വിവിധ നിലപാടുകള്‍ പറഞ്ഞത് കാര്യമറിയാതെയാണ്.ഹൈക്കമാന്റില്‍ നിരവധി വക്താക്കള്‍ ഉണ്ട്. അവര്‍ ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെ സംസാരിക്കുകയാണ്.
പക്ഷേ മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. താന്‍ കൊണ്ടുവന്ന ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഹൈക്കോടതി പരിഗണിക്കണമെന്നും ഹര്‍ത്താലുകള്‍ മുഴുവനായി നിരോധിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ത്താലുകള്‍ പൂര്‍ണമായും നിരോധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments