Breaking News

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; ഇത്തവണ റോളർ സ്കേറ്റിങ് ഷൂവിന്റെ ചക്രങ്ങളിൽ ഒളിപ്പിച്ച്


മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിൽ നിന്ന് എത്തിയ താമരശ്ശേരി സ്വദേശി നടുക്കുന്നുമ്മൽ ജംഷീറിൽ നിന്നാണ്‌ 829 ഗ്രാം സ്വർണം പിടികൂടിയത്‌. റോളർ സ്കേറ്റിങ് ഷൂവിന്റെ ചക്രങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.‌ വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഒരുമാസം പൂർത്തിയാകുന്നതിനു മുൻപു രണ്ടാം തവണയാണു സ്വർണക്കടത്തു പിടികൂടുന്നത്. പിണറായി സ്വദേശിയിൽ നിന്നു ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യു ഇന്റലിജൻസ്‌ രണ്ടു കിലോ സ്വർണം പിടികൂടിയിരുന്നു.

No comments