Breaking News

സംസ്ഥാനത്തുള്ള 50 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തു


മുംബൈ: സംസ്ഥാനത്തുള്ള 50 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തു. ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍, മരിച്ചവര്‍, വിവാഹിതരായി മറ്റിടങ്ങളില്‍ പോയി പേരു ചേര്‍ത്തവര്‍ തുടങ്ങിയ വിഭാഗങ്ങളിലെ പേരുകളാണു ഘട്ടം ഘട്ടമായി നീക്കം ചെയ്തത്.
പേരു നീക്കം ചെയ്യും മുന്‍പ് അവരുടെ വീടുകളുമായി ബന്ധപ്പെട്ട് അവരെ അറിയിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെളിപ്പെടുത്തി. പട്ടികയിലെ അനാവശ്യപെരുപ്പം തടയാന്‍ നടപടികള്‍ തുടരുകയാണെന്നും കമ്മിഷന്‍ അറിയിച്ചു

No comments