Breaking News

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചെെന


ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന്​ ചൈന. പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിലാണ് ചൈന വിദേശകാര്യ മന്ത്രാലയ വക്​താവ്​ ലു കാങ്​ പ്രതികരിച്ചത്. ഇന്ത്യയും പാകിസ്ഥാനും ആത്മനിയ​ന്ത്രണം പാലിക്കുമെന്നാണ്​ കരുതുന്നത്​. മേഖലയിലെ സാഹചര്യം നിയന്ത്രിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും താവ്​ ലു കാങ്​ പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ്​ ജവാന്‍മാര്‍ മരിച്ചതിനു പ്രതികാരമായി ഇന്ത്യ പാക്​ അധീന കശ്​മീരിലെ തീവ്രവാദ പരിശീലന കേന്ദ്രത്തില്‍ ആക്രമണം നടത്തിയിരുന്നു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക്​ തയാറെടുക്കുകയാണെന്ന്​ ന്യൂഡല്‍ഹിയില്‍ നിന്ന്​ വാര്‍ത്തകളുമുണ്ടായിരുന്നു.

ഈ പശ്​ചാത്തലത്തിലാണ്​ ചൈനയുടെ പ്രതികരണം.

12 മിറാഷ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച്‌ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്ബ് ഇന്ത്യ തകര്‍ത്തിരുന്നു. 21 മിനുട്ട് നീണ്ട ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ ആക്രമണത്തില്‍ മുതിര്‍ന്ന ജെയ്ഷെ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു .ഇന്ത്യ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്ത് സാഹചര്യത്തിലാണ് ഇന്ത്യ ഇത്തരമൊരു ആക്രമണം നടത്താനുണ്ടായ സാഹചര്യമെന്നാണ് ഇന്ത്യ വിശദീകരണം നല്‍കിയത്.

No comments