Breaking News

തമിഴ്‌നാട്ടില്‍ കാവിക്കൊടി പാറിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും


ചെന്നൈ : തമിഴ്നാട്ടില്‍ കാവിക്കൊടി പാറിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും . അടുത്ത മാസം ആറിന്‌അണ്ണാഡിഎംക സഖ്യത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിയ്ക്കും. അണ്ണാഡിഎംകെയും ബിജെപിയും സംയുക്തമായി സംഘടിപ്പിക്കുന്ന റാലിയില്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, മറ്റു സഖ്യ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.ഇതിനു മുന്‍പു സഖ്യചര്‍ച്ചകളും പാര്‍ട്ടികള്‍ മല്‍സരിക്കുന്ന സീറ്റുകളും സംബന്ധിച്ച്‌ തീരുമാനമുണ്ടാകും.

റാലിക്കു മുന്‍പ് പ്രധാനമന്ത്രി കാഞ്ചീപുരത്തെ ഏകംബരേശ്വര്‍ ക്ഷേത്രവും കാഞ്ചി മഠാധിപതി വിജയേന്ദ്ര സരസ്വതിയെയും സന്ദര്‍ശിച്ചേക്കും.

നരേന്ദ്ര മോദി നാളെ കന്യാകുമാരിയിലെത്തുന്നുണ്ട്. ഇതു സഖ്യത്തിന്റെ ആദ്യത്തെ ഔദ്യോഗിക പരിപാടിയാക്കി മാറ്റാനായിരുന്നു ശ്രമം. എന്നാല്‍, ഡിഎംഡികെ, പുതിയ തമിഴകം തുടങ്ങിയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

No comments