Breaking News

എസ്‌എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി മെയ് നാലിലേക്ക് മാറ്റി


തിരുവനന്തപുരം: എസ്‌എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി മെയ് നാലിലേക്ക് മാറ്റി. കേസിലെ മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ വിടുതല്‍ ഹ‌ര്‍ജി നല്‍കിയ സാ​​ഹചര്യത്തിലാണ് കേസ് മേയിലേക്ക് മാറ്റിവച്ചത്.

കെ ജി രാജശേഖരന്‍ നായര്‍, ആര്‍ ശിവദാസ്, എം കസ്തൂരി രം​ഗ അയ്യ‌ര്‍ എന്നിവരാണ് നിലവില്‍ ലാവലിന്‍ കേസിലെ പ്രതികള്‍. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇവര്‍ ഹൈക്കോടതിയില്‍ വിടുതല്‍ ഹ​‌ര്‍ജി നല്‍കിയ കാര്യം അഭിഭാഷക‌ര്‍ കോടതിയെ അറിയിച്ചു. തുട‌ന്നാണ് കേസ് മാറ്റി വച്ചത്.

No comments