Breaking News

കാസര്‍കോട് കൊലപാതകം പൈശാചികം: വി.എസ്


തിരുവനന്തപുരം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് കൊലപാതകത്തില്‍ പ്രതികരിച്ച്‌ വി.എസ് അച്ചുതാനന്ദന്‍. പെരിയയില്‍ നടന്ന കൊലപാതകങ്ങള്‍ പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഐഎമ്മിന്റെ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ളതാണ്. അത്തരക്കാരെ സിപിഎമ്മില്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വിഎസ് വ്യക്തമാക്കി.

നിഷ്ഠുരമായ ഈ കൊലപാതകങ്ങള്‍ നടത്തിയവര്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തുകതന്നെ വേണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവര്‍ക്ക് ലഭിക്കുന്നു എന്നുറപ്പാക്കാന്‍ ക്രമസമാധാന ചുമതലയുള്ള പോലീസിന് കഴിയണമെന്നും വിഎസ് പറഞ്ഞു.

No comments