സമാധാനത്തിന് അവസരം തരൂ : ഇമ്രാന്‍ ഖാൻ
പാകിസ്ഥാന്‍: സമാധാനം പുലരാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ വിശ്വസനീയമായ തെളിവുകള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാണെങ്കില്‍ നടപടിയെടുക്കുമെന്നും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇമ്രാന്‍ വ്യക്തമാക്കി. പാകിസ്ഥാനെ ആഗോളമായി ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തില്‍ ഭയന്നാണ് ഇമ്രാന്‍ ഖാന്‍ നിലപാടില്‍ അയവുവരുത്തുന്നത്.
ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. ഭീകരതയും ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാന്‍ ഒരുമിച്ച് പോരാടാം എന്ന വാഗ്‌ദാനം ഇമ്രാന്‍ ലംഘിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാകിസ്ഥാനുമായി ചര്‍ച്ചകളുടെ ഘട്ടം കഴിഞ്ഞെന്നും ഇനി തിരിച്ചടിയാണ് വേണ്ടതെന്നും മോദി വ്യക്തമാക്കിയിരുന്നു.
പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനാണെന്ന ഇന്ത്യയുടെ വാദത്തെ ഇമ്രാന്‍ ശക്തമായി എതിര്‍ത്തിരുന്നു. തെളിവുകള്‍ ഹാജരാക്കാതെ പാകിസ്ഥാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു ഇമ്രാന്റെ വാദം.

No comments