Breaking News

ഭീകരർ ശൈലി മാറ്റി, ചാവേറുകളായി നാട്ടുകാർ; ഞെട്ടിത്തരിച്ച് രാജ്യം


പുൽവാമയിലെ ചാവേറാക്രമണം വ്യക്തമാക്കുന്നതു പാക്ക് ഭീകരർ ആക്രമണ ശൈലിയിൽ വരുത്തിയ മാറ്റം. പരിശീലനം സിദ്ധിച്ച ഭീകരരെ ആയുധങ്ങളുമായി ഇന്ത്യയിലേക്ക് അയക്കുന്നതാണ് ഇതുവരെ കണ്ടു വന്നത്. തദ്ദേശവാസികളെത്തന്നെ ചാവേറുകളായി കണ്ടെത്തി, ഉഗ്ര സ്ഫോടനവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി ആക്രമണം നടത്തുന്നതു 18 വർഷത്തിനു ശേഷവും


2001 ൽ ശ്രീനഗറിലെ പഴയ നിയമസഭാ സമുച്ചയത്തിലേക്കു സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചു കയറ്റി ചാവേറാക്രമണത്തിൽ 38 പേരാണു കൊല്ലപ്പെട്ടത്. വാഹനമില്ലാതെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണവും 3 വർഷം മുൻപായിരുന്നു–കഴിഞ്ഞ വർഷം ജനുവരിയിൽ ബാരാമുല്ലയിൽ. അന്ന് 4 പൊലീസുകാർ കൊല്ലപ്പെട്ടു. ഛത്തീസ് ഗഡിൽ മാവോയിസ്റ്റുകൾ ഇതേ മാതൃകയിൽ സിആർപിഎഫ് ഭടന്മാർക്കെതിരേ ഒന്നിലേറെ ആക്രമണങ്ങൾ നടത്തിയിരുന്നു

No comments