അത് ഞാനല്ല, എന്റെ സെല്‍ഫി ഇങ്ങനെയല്ല..! മറുപടിയുമായി കണ്ണന്താനം
കോട്ടയം: വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ച ചിത്രത്തിനു വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്റെ മൃതദേഹത്തിനരികെ നില്ക്കുന്ന ചിത്രം സെല്‍ഫിയല്ലെന്ന് വിശദീകരിച്ചാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ജവാന്റെ വസതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്ബോള്‍ ആരോ എടുത്ത ചിത്രമാണ്. അവര്‍ ഇത് തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയുന്ന ഓഫീസിലേക്ക് അയച്ചു കൊടുത്തു. ആ ചിത്രം സെല്‍ഫിയല്ലയെന്നു വിശദമായി നോക്കിയാല്‍ മനസിലാകും.
താന്‍ സെല്‍ഫി എടുക്കാറില്ലെന്നും ഇതുവരെ സെല്‍ഫി എടുത്തിട്ടില്ലെന്നും കണ്ണന്താനം പറയുന്നു. ഫേസ്ബുക്കിലാണ് കണ്ണന്താനം ഇക്കാര്യം വിശദീകരിച്ചത്.
ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രയത്നിക്കുകയാണ് യുവതലമുറ ഉള്‍പ്പടെയുള്ളവര്‍ ചെയ്യേണ്ടതെന്നും കൂടി പറഞ്ഞുകൊണ്ടാണ് അല്‍ഫോന്‍സ് കണ്ണന്താനം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന് വി.വി.വസന്തകുമാറിന്റെ മൃതദേഹത്തിനരികെനിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് അല്‍ഫോണ്‍സ് കണ്ണന്താനം പുലിവാലു പിടിച്ചത്. ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ സെല്‍ഫിയുടെ പേരില്‍ മന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശ നങ്ങള്‍ ഉയര്‍ന്നു. ഇതോടെ പേജില്‍നിന്നു മന്ത്രി പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ചിത്രം പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് മന്ത്രി വിശദീകരിച്ചിട്ടില്ല.

No comments