വോട്ടിന് വേണ്ടിയുള്ള കൈക്കൂലി ; കിസാന്‍ സമ്മാന്‍നിധി പദ്ധതിക്കെതിരെ പി ചിദംബരം
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ 'പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി' പദ്ധതി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്ത്. വോട്ടിന് വേണ്ടിയുള്ള കൈക്കൂലി നല്‍കലാണ് പദ്ധതിയെന്ന് ചിദംബരം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് തടയനാകാത്തത് കടുത്ത അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'വോട്ടിന് വേണ്ടി കൈക്കൂലി നല്‍കുന്ന ദിവസമാണ് ഇന്ന്. വോട്ട് നേടാനായി 2000 രൂപ വീതം ബി.ജെ.പി സര്‍ക്കാര്‍ ഇന്ന് കര്‍ഷക കുടുംബങ്ങള്‍ക്ക് നല്‍കുകയാണ്. വോട്ട് നേടാനായി കൈക്കൂലി കൊടുക്കുന്നതിലും അപമാനകരമായ മറ്റൊരു കാര്യം ഒരു ജാനാധിപത്യ സമൂഹത്തില്‍ ഇല്ല.'- ചിദംബരം ട്വീറ്റ് ചെയ്തു

No comments