പാട്ടുപാടി മണ്ഡലത്തിലെ വോട്ടര്‍മാരുടെ കയ്യടിയും നേടി രമ്യാ ഹരിദാസ്
ആലത്തൂര്‍: അപ്രതീക്ഷതമായി സ്ഥാനാര്‍ത്ഥിയായി കേരളമാകെ ചര്‍ച്ചയായതാണ് ആലത്തൂരിലെ യുഡിഎഫ് പ്രതിനിധി രമ്യാ ഹരിദാസ്. വെറും രാഷ്ട്രീയക്കാരി മാത്രമല്ല 33 കാരിയായ രമ്യ. സംഗീതത്തിലും നൃത്തത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലുമൊക്കെ കൈവച്ച ബഹുമുഖ പ്രതിഭകൂടിയാണ് ആലത്തൂരിലെ സ്ഥാനാര്‍ഥി. പ്രസംഗത്തിലൂടെയും നാടന്‍ പാട്ടുകലിലൂടെയും സദസ്യരെ കൈയ്യിലെടുക്കുന്ന രമ്യയുടെ പഴയ വിഡിയോകള്‍ സ്ഥാനാര്‍ത്ഥിത്വം വന്നയുടനെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി നേടിയിരുന്നു. ഇപ്പോള്‍ പാട്ടുപാടി മണ്ഡലത്തിലെ വോട്ടര്‍മാരുടെ കയ്യടിയും നേടുകയാണ് രമ്യ.
മണ്ഡലത്തില്‍ വിവിധ കുടുംബയോഗങ്ങളില്‍ പ്രചാരണത്തിന് പാടുന്ന രമ്യയെയാണ് വോട്ടര്‍മാര്‍ കാണുന്നത്.
രാജ്യത്തെ വൈവിധ്യങ്ങളെ പറ്റിയാണ് രമ്യ പാടുന്നത്. എന്നാല്‍ അത് അവസാനിച്ചതോടെ നാടന്‍ പാട്ട് വേണമെന്ന് ആവശ്യം സദസില്‍ നിന്നും ഉയര്‍ന്നു. ഇതോടെ വോട്ടര്‍മാരുടെ ആവശ്യപ്രകാരം രമ്യ നാടന്‍ പാട്ടും പാടി.
കെ എസ് യുവിലൂടെ രാഷ്ട്രീയപ്രവേശം. യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറി ആയ രമ്യ ഇപ്പോള്‍ സംഘടനയുടെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ആണ്. ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകരില്‍ ഒരാളുമാണ് രമ്യ. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളില്‍ രമ്യ സജീവമായിരുന്നു. കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ 2007ലെ പൊതുപ്രവര്‍ത്തക അവാര്‍ഡും രമ്യയെ തേടിയെത്തി. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.

No comments