കാസര്‍കോട് ഡിസിസിയില്‍ പ്രശ്നങ്ങളില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താൻ
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ഡിസിസിയില്‍ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തില്‍ സ്വന്തം നിലപാട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. ഡിസിസിയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് പഠനകാലത്ത് കെ.എസ്.യുവിന് വേണ്ടി താന്‍ മത്സരിച്ചു അന്ന് എതിര്‍ഭാഗത്ത് എസ്‌എഫ്‌ഐക്ക് വേണ്ടി എംഎ ബേബിയായിരുന്നു. അദ്ദേഹത്തെ ഞാന്‍ തോല്‍പ്പിച്ചു. പിന്നീട് പാര്‍ട്ടിയെനിക്ക് തന്നത് തലശ്ശേരിയാണ്. അവിടെ എതിര്‍ സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു. സിപിഎം പാര്‍ട്ടി കൊടികുത്തിവാഴുന്ന തലശ്ശേരിയില്‍ അന്നും തനിക്കായിരുന്നു വിജയമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

No comments