Breaking News

ദീപ പങ്കെടുക്കുന്നത് കൂടിപ്പോയാല്‍ ആര്‍ത്തവ - ഡിവൈഎഫ്‌ഐ സെമിനാറുകളിൽ.. രമ്യ പങ്കെടുത്തത് രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയുടെ ഉന്നത വേദികളിലും.. രമ്യ ഹരിദാസിനെ പരിഹസിച്ച ദീപ ടീച്ചർക്ക് സോഷ്യൽ മീഡിയയുടെ പൊങ്കാല..

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പ്രചാരണ രീതികളെ പരിഹസിച്ച്‌ ദീപാ നിശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ ദീപാ നിശാന്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനില്‍ അക്കരെ എംഎല്‍എ.
'സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്ബലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്...' ഇതായിരുന്നു ദീപാ നിശാന്തിന്റെ പ്രധാന വിമര്‍ശനം.

ഇതിന് അനില്‍ അക്കരയുടെ മറുപടി ഇങ്ങനെ;

എന്റെ ദീപ ടീച്ചറെ ,
പലരും നിയമസഭയില്‍വരെ ടീച്ചറെ കളിയാക്കിയപ്പോഴും ഞാന്‍ അതില്‍
അഭിപ്രായം പറയാതിരുന്നത് എനിക്ക് അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല ,
എന്റെ നാല്‍പ്പത്തിമൂന്നില്‍
ഒരു പങ്ക് ടീച്ചര്‍ക്ക് ഉണ്ട് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് .

അതിന്റെ കാരണം ഞാന്‍ ഇവിടെ പറയുന്നുമില്ല .
എന്നാല്‍ ഇത്രയും പറഞ്ഞത് ഇന്ന് രമ്യക്കുവേണ്ടി വന്ന കുറിപ്പിലെ വാക്കുകള്‍ ടീച്ചര്‍ എടുത്ത് പറഞ്ഞതുകൊണ്ട് മാത്രം .
യു ജി സി നിലവാരത്തില്‍ ശമ്ബളം വാങ്ങുന്ന ടീച്ചര്‍ക്ക് ചിലപ്പോള്‍ മാളിക പ്പുറത്തമ്മയാകാനുള്ള ആഗ്രഹം കാണില്ല . അതില്‍ തെറ്റുമില്ല .
കാരണം യു ജി സി നിലവാരത്തിലുള്ള ശമ്ബളമാണല്ലോ വാങ്ങുന്നത് .
സത്യത്തില്‍ ഞാനറിയുന്ന പേരാമംഗലത്തെ
എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല .അവര്‍ക്ക് ഇങ്ങനെയാകാനും കഴിയില്ല .

No comments