തെലങ്കാനയില്‍ ടിഡിപി മത്സരിക്കില്ല; കോണ്‍ഗ്രസിനെ പിന്തുണയ്ക്കും
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി)യുടെ തീരുമാനം. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും തെലുങ്കാനയിലെ ടിഡിപി നേതൃത്വം അറിയിച്ചു.
തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര് സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ടിഡിപിയുടെ തീരുമാനം. ചരിത്രത്തില്‍ ആദ്യമായാണ് തെലങ്കാന മേഖലയില്‍ ടിഡിപി മത്സരിക്കാതിരിക്കുന്നത്.
ഏപ്രില്‍ 11 ന് തെരഞ്ഞെടുപ്പു നടക്കുന്ന തെലങ്കാനയില്‍ 17 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. 2014-ല്‍ തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷം കോണ്‍ഗ്രസിനും ടിഡിപിക്കും അവിടെ കാര്യമായ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

No comments