മൂന്നിടത്ത് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: തുഷാര്‍ മത്സരിക്കും
ആലപ്പുഴ: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെസ് മത്സരിക്കുന്ന ്ഞ്ചു സീറ്റുകളില്‍ മൂന്നു സീറ്റുകളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞു. ഇടക്കി, മാവേലിക്കര, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍, ആലത്തൂരില്‍ ടി.വി ബാബു എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. അതേസമയം തൃശ്ശൂര്‍, വയനാട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ചിട്ടില്ല.
വയനാട്, തൃശ്ശൂര്‍ സീറ്റുകളില്‍ സ്ഥാനാര്‍ഥികളാരെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യമുണ്ടാകുന്നതനുസരിച്ച് വയനാട്ടിലെ കാര്യത്തില്‍ ചര്‍ച്ച ചെയ്ത് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

No comments