അശ്വിന്റെ മാന്ത്രിക വിദ്യക്ക് മുന്നിൽ അടിയറവ് പറഞ്ഞ് രാജസ്ഥാൻ.. കിംഗ്സ് ഇലവന് ത്രസിപ്പിക്കുന്ന വിജയം
ജയിക്കാമായിരുന്ന മത്സരം രാജസ്ഥാന് റോയല്‍സ് കൈവിട്ടുകളഞ്ഞു. കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തിലെ റോയല്‍സിന്റെ റണ്‍ചേസിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാകും നല്ലത്.
15ാം ഓവര്‍ വരെ പ്രതീക്ഷ നിലനിര്‍ത്തിയ ശേഷം ഗെയിലും കൂട്ടരും ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയ ലക്ഷ്യത്തിന് 14 റണ്‍സ് അകലെ കളിയവസാനാപ്പിക്കേണ്ടി വന്നു റോയല്‍സിന്. സ്കോര്‍: കിംഗ്സ് ഇലവന് 20 ഓവറില്‍ 184/4, രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ 170/9.
ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന് മറ്റൊരു ഗെയിലാട്ടത്തിന്റെ പിന്തുണയോടെയാണ് 184 എന്ന വമ്ബന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
ടോസ് നേടിയ റോയല്‍സ് കിംഗ്സിനെ ബാറ്റിംഗിനു വിട്ടു. രാജസ്ഥാന് നായകന് അജിങ്ക്യ രഹാനെയുടെ തീരുമാനം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ബൗളിംഗ്. കിംഗ്സ് ഇലവന് ആദ്യ ഓവറിന്റെ നാലാം പന്തില്‍ കെ.എല്‍. രാഹുലിനെ (4) നഷ്ടമായി.
ഗെയ്ലിനൊപ്പം മായങ്ക് അഗര്‍വാള്‍ പിടിച്ചു നിന്നെങ്കിലും സ്കോറിംഗ് പതുക്കെയായിരുന്നു. 56 റണ്‍സ് നേടി ഈ കൂട്ടുകെട്ട് പിരിഞ്ഞു. ഗെയ്ലിനൊപ്പം സര്‍ഫറാസ് ഖാനെത്തിയതോടെ കിംഗ്സ് ഇലവന് സ്കോറിംഗിന്റെ വേഗം കൂട്ടി. ഗെയ്ലിന്റെ ബാറ്റില്‍നിന്നും ഫോറുകളും സിക്സും ഒഴുകി. അര്‍ധ സെഞ്ചുറി കടന്ന് കൂറ്റന്‍ അടികളുമായി നീങ്ങിയ വിന്‍ഡീസ് താരത്തെ ഒടുവില്‍ ബെന്‍ സ്റ്റോക്സ് രാഹുല്‍ ത്രിപാദിയുടെ കൈകളിലെത്തിച്ചു.
47 പന്തില്‍ 79 റണ്‍സ് നേടിയ ഗെയ്ല് എട്ട് ഫോറും നാലു സിക്സുമാണ് പായിച്ചത്. ഗെയ്ല് പുറത്തായതോടെ സ്കോറിംഗിന്റെ വേഗത കുറഞ്ഞു. അടുത്ത 25 പന്തില്‍ 40 റണ്‍സ് നേടാനെ പഞ്ചാബിനു കഴിഞ്ഞുള്ളൂ. 29 പന്തില്‍ ആറു ഫോറും ഒരു സിക്സും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്ന സര്‍ഫറാസ് ഖാഗെയിലിന് മികച്ച പിന്തുണയാണ് നല്‍കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍സ് തുടക്കം മുതല്‍ കരുതലോടെയാണ് കളിച്ചത്. അവരുടെ ആദ്യ വിക്കറ്റ് നഷ്ടമാകുമ്ബോഴേക്ക് സ്കോര്‍ ബോര്‍ഡില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. 43 പന്തില്‍ 69 റണ്‍സെടുത്ത ജോസ് ബട്ലര്ക്കും 30 റണ്‍സെടുത്ത സഞ്ജു സാംസണും മാത്രമാണ് റോയല്‍സ് നിരയില്‍ അല്പമെങ്കിലും ലക്ഷ്യത്തിലേക്കെത്താന്‍ പരിശ്രമിച്ചത്.
14 ഓവര്‍ വരെ റോയല്‍സിന്റെ പ്രതീക്ഷകള്‍ സജീവമായിരുന്നു. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ ഓരോന്നായി ചീട്ടുകൊട്ടാരംപോലെ വീഴുന്നത് കണ്ട് ആരാധകര്‍ തലയില്‍ കൈവച്ചു. ഏഴ് പേരാണ് രണ്ടക്കം കാണാതെ കൂടാരംകയറിയത്. കിംഗ്സ് ഇലവനായി സാം കുറാന്, മുജീബ് ഉര് റഹ്മാന് അങ്കിത് രാജ്പുത് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

No comments