വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ജുനിയര്‍ കുഞ്ചാക്കോ വന്നു; ചാക്കോച്ചന്‍ അച്ഛനായി
നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍ കുഞ്ഞ് പിറന്നു. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ചാക്കോച്ചന്‍ താന്‍ അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.
'ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. എല്ലാവരും നല്‍കിയ സ്‌നേഹത്തിനും കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്നേഹം നല്‍കുന്നു', എന്നാണ് ചാക്കോച്ചന്‍ പങ്കുവെച്ചത്.
നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞു പിറന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2015 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്.

No comments