സിപിഎം പിബി അംഗത്തിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം
പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം. സിപിഎം പിബി അംഗവും റായ്ഗഞ്ചിലെ സ്ഥാനാര്‍ഥിയുമായ മുഹമ്മദ് സലിം സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായി. ഇസ്ലാംപുരില്വച്ചാണ് സംഭവമുണ്ടായത്.
അക്രമികള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. മുഹമ്മദ് സലീമിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റായ്ഗഞ്ചിലെ സിറ്റിംഗ് എംപിയുമാണ് മുഹമ്മദ് സലിം. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.
പശ്ചിമബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പിലും വ്യാപക അക്രമങ്ങളാണ് അരങ്ങേറിയിരുന്നത്. പല പോളിംഗ് ബൂത്തുകളുടെയും നിയന്ത്രണം തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൈകളിലായിരുന്നുവെന്ന് സിപിഎം ആരോപിച്ചിരുന്നു.

No comments