Breaking News

പി.ജയരാജന്റെ പ്രചരണ വേദിയില്‍ കയറി സാബുമോന്‍ പറഞ്ഞു ഞാന്‍ മോദിയുടെ കട്ടഫാന്‍, പിന്നെ സംഭവിച്ചത്

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.ജയരാജന് വേണ്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാനെത്തിയ നടന്‍ സാബുമോന്‍ ഏവരേയും ഞെട്ടിച്ചു.
താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
തുടര്‍ന്ന് മോദിയുടെ ഭരണനേട്ടങ്ങളെ കുറിച്ച്‌ സംസാരിച്ച്‌ തുടങ്ങിയതോടെയാണ് സാബുമോന്‍ മോദിയെ ട്രോളുകയായിരുന്നുവെന്ന് വേദിയിലും സദസിലുമുണ്ടായിരുന്നവര്‍ക്ക് മനസിലായത്.
ലോകത്തിന് തന്നെ ഭീഷണിയായ ആഗോളതാപനം കുറയ്ക്കാന്‍ മോദി സഹായിച്ചു കാരണം ഇത്തരത്തിലുള്ള ബുദ്ധി നരേന്ദ്ര മോദിയ്ക്കല്ലാതെ വേറെ ആര്‍ക്കും വരത്തില്ല.
അടുക്കളയില്‍ ആഹാര പാചകം നിര്‍ത്തിച്ചിട്ട് ആഗോളതാപനത്തിനായി കോണ്‍ട്രിബ്യൂട്ട് ചെയ്ത ആളാണ് നരേന്ദ്ര മോദിയെന്നും സാബു മോന്‍ പറയുന്നു.

ഇത് കൂടാതെ മോദി സര്‍ക്കാരിന്റെ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന നോട്ട് നിരോധനത്തിനേയും ജിഎസ്ടിയേയും പ്രസംഗത്തില്‍ സാബുമോന്‍ കണക്കറ്റ് കളിയാക്കുകയും ചെയ്തു.
വടകരയിൽ പി ജയരാജന് എതിരെ മത്സരിക്കുന്നത് മുൻ ക്‌പിസിസി പ്രസിഡന്റും , കരുണാകരന്റെ മകനുമായ മുരളീധരൻ ആണ്. അപ്രതീക്ഷിത സ്ഥാനാർഥിത്വത്തിലൂടെ യുഡിഎഫ് പ്രവർത്തകരെ ആകെ വിജയ പ്രതീക്ഷയിൽ എത്തിച്ചിരിക്കുകയാണ് മുരളീധരൻ

No comments