പ്രിയങ്ക നാളെ വയനാട്ടിൽ
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടില്‍ എത്തും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ പ്രചരണോത്തടനുന്ധിച്ചാണ് പ്രിയങ്ക നാളെ മണ്ഡലത്തില്‍ എത്തുന്നത്. രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക വയനാട്ടില്‍ എത്തുന്നത്.
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പ്രിയങ്ക കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് 10.30ന് മാനന്തവാടിയിലെ പൊതു യോഗത്തില്‍ സംസാരിച്ചതിനു ശേഷം 12.15-ഓടെ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കും. ഒന്നരക്ക് പുല്‍പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത ശേഷം പ്രിയങ്ക മൂന്ന് മണിക്ക് നിലമ്ബൂരിലും നാലിന് അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളിലും പങ്കെടുക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

No comments